ബലികർമ്മത്തിന് കൂപ്പൺ ആവശ്യപ്പെട്ടവർ 16,344 രൂപകൂടി അധികം അടയ്ക്കണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST

News Now

കൊച്ചി: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 3,53,313 രൂപയും കൊച്ചിയിൽ നിന്ന് 3,53,967 രൂപയും കണ്ണൂരിൽ നിന്ന് 3,55,506 രൂപയും ആണ് നിരക്ക്. ഈ മാസം 15 ആണ് അവസാന തിയതി. 

നേരത്തെ അടച്ച രണ്ട് ​ഗഡു തുകയായ 2,51,800 രൂപയ്ക്കു പുറമേ ബാക്കിയുള്ള യാത്രാനിരക്കാണ് ഇനി തീർഥാടകർ അടയ്ക്കേണ്ടത്. കോഴിക്കോട് 1,01,513 രൂപ, കൊച്ചി 1,02,167 രൂപ, കണ്ണൂർ 1,03,706 രൂപ ആണ് അധികമടയ്ക്കേണ്ടത്. ഇപ്പോൾ പ്രഖ്യാപിച്ച തുക താത്കാലികമാണെന്നും ആവശ്യമെങ്കിൽ 10 ശതമാനം മാറ്റത്തിന് വിധേയമായിരിക്കുമെന്നും അറിയിപ്പുണ്ട്. ബലികർമ്മത്തിന് കൂപ്പൺ ആവശ്യപ്പെട്ടവർ 16,344 രൂപകൂടി അധികം അടയ്ക്കണം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates