ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീര്‍ഥാടകരില്‍നിന്ന് ഈടാക്കുന്ന അധിക തുകയായ 10,000 രൂപ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്

Hajj pilgrimage
Hajj pilgrimagefile
Edited by :dhanojam
Last Updated :3 മേയ് 2026, 5:52 pm IST

മലപ്പുറം: ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീര്‍ഥാടകരില്‍നിന്ന് ഈടാക്കുന്ന അധിക തുകയായ 10,000 രൂപ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്. ഇതുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

മെയ് 15നകം അധിക തുക അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഉയര്‍ന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ആദ്യം വിമാനക്കമ്പനികള്‍ ഏകദേശം 30,000 വരെ അധികമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ന്യൂനപക്ഷ മന്ത്രാലയവും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇത് ഏകദേശം 10,000 രൂപയായി കുറയ്ക്കുകയായിരുന്നു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു പ്രകാരം, ഈ അധിക തുക മെയ് 15നകം അടയ്ക്കണം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന തീര്‍ഥാടകര്‍ക്ക് സമയം നീട്ടി നല്‍കും. കൂടാതെ, തുക അടക്കുന്നതില്‍ വൈകിയാലും യാത്ര റദ്ദാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധഭീതിയാണ് ഈ നിരക്കുവര്‍ധനയ്ക്ക് പ്രധാന കാരണം. ഇതോടെ ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങിയ നിരവധി പേര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നതെന്നും ലീഗ് വ്യക്തമാക്കി.

News Now

Summary

Hajj pilgrimage; Centre should bear the additional ticket price of Rs 10,000, the League writes to the Prime Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates