കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനം സുഗമമാക്കുന്ന പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ജാഫർ മാലിക് ഐഎഎസ് വഹിക്കും

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:19 am IST

News Now

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനം സുഗമമാക്കുന്ന പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ജാഫർ മാലിക് ഐഎഎസ് വഹിക്കും. നിലവിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അദ്ദേഹത്തെ സർക്കാർ അധിക ചുമതല നൽകി നിയമിക്കുകയായിരുന്നു.
 
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവർത്തിക്കുക. ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമം ഉറപ്പുവരുത്തുകയും യാത്രക്കിടയിലുണ്ടാകുന്ന വിവിധ വിഷയങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി പോകുന്നവരുടെ മതിയായ സൗകര്യം ഉറപ്പുവരുത്താനും പരാതികൾ പരിഹരിക്കുന്നതിനുമുള്ള ഇടപെടലുകളും അദ്ദേഹം നടത്തും.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates