
News Now
അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

ചെന്നൈയില് കനത്ത മഴ; ഒറ്റ മണിക്കൂറില് 100 മില്ലിമീറ്ററിന് മുകളില് മഴ, വിമാനസര്വീസുകള് തടസപ്പെട്ടു

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മധ്യപ്രദേശില് നവരാത്രി ആഘോഷങ്ങള്ക്കിടെ വന് ദുരന്തം, തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ കൊല്ലാൻ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ടു. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലേക്കാണ് പാമ്പിനെ കടത്തിവിട്ടത്. ഞെട്ടിക്കുന്ന കൊലപതാക ശ്രമവുമായി ബന്ധപ്പെട്ട് കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി.
ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടിയെ യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്തിരുന്നു. ഇതു വീട്ടുകാർ വിലക്കി. ഇതിന്റെ വൈരാഗ്യമാണ് പിന്നിൽ.
പുലർച്ചെ മൂന്നരയോടെയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീടിനു സമീപം ആരോ എത്തിയ ശബ്ദം വീട്ടുകാർ കേട്ടു. അതിനിടെ യുവാവ് പാമ്പിനെ അകത്തേക്കിട്ടു.
വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളിൽ ഇട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ചു ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പർ മനസിലാക്കിയാണ് പ്രതി ആരെന്നു കണ്ടെത്തിയത്.
പാമ്പ് ഏതു വിഭാഗത്തിൽപ്പെട്ടതാണെന്നു കണ്ടെത്താൻ പാലോട് മൃഗാശുപത്രിയിൽ പരിശോധന നടത്തും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ചെന്നൈയില് കനത്ത മഴ; ഒറ്റ മണിക്കൂറില് 100 മില്ലിമീറ്ററിന് മുകളില് മഴ, വിമാനസര്വീസുകള് തടസപ്പെട്ടു

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
