ഷീത്‌ല മാതാ ക്ഷേത്രത്തിലേക്ക് എത്തിയ വലിയൊരു കൂട്ടം ഭക്തര്‍ക്കിടയിലേക്കാണ് ട്രക്ക് നിയന്ത്രണം വിട്ട് എത്തിയത്

GWALIOR
GWALIOR
Last Updated :18 October 2026, 7:51 am IST
Guest Author :SANAL DEV B

News Now

മധ്യപ്രദേശ്: ഗ്വാളിയാറില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറി 12 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഗ്വാളിയാറിലെ ഷീത്‌ല മാതാ ക്ഷേത്രത്തിന് സമീപം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് വരികയായിരുന്ന വലിയൊരു കൂട്ടം ഭക്തര്‍ക്കിടയിലേക്ക് ചിന്നോര്‍ ഭാഗത്തു നിന്ന് വന്ന നെല്ല് കയറ്റിയ ട്രക്ക് പാഞ്ഞു കയറുകയായിരുന്നു.

ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള കുത്തനെയുള്ള ഇറക്കത്തില്‍വെച്ച് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് ദൃകസാക്ഷികള്‍ പറയുന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു പോയ വാഹനം ഭക്തരെ ഇടിച്ചു തെറിപ്പിച്ച ശേഷം ക്ഷേത്രത്തിന്റെ പുറം മതിലിലും ഗേറ്റിലും ഇടിച്ചാണ് നിന്നത്.

പരിക്കേറ്റവരില്‍ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ട്രക്ക് എങ്ങനെ ബാരിക്കേഡുകള്‍ മറി കടന്ന് ക്ഷേത്രം റോഡിലേക്ക് പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗ്വാളിയാര്‍ കളക്ടര്‍ രുചിക ചൗഹാന്‍ അറിയിച്ചു.

Summary

12 killed as truck rams into pilgrims in Gwalior

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics