
വെണ്ണലയിലെ വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും
എറണാകുളത്തെ വെണ്ണലയിൽ വെച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും
കൊച്ചി: എറണാകുളത്തെ വെണ്ണലയിൽ വെച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. സ്‌റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി സി ജോർജിൽ നിന്ന് വിദ്വേഷ പരാമർശങ്ങൾ വന്നത്.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. തിങ്കളാഴ്ചയാണ് ഇനി ജോർജിന്റെ ഹർജി കോടതി പരിഗണിക്കുക.
ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല വെണ്ണലയിലെ തന്റെ പ്രസംഗം എന്നാണ് പിസി ജോർജ് കോടതിയിൽ നിലപാടെടുത്തത്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
