
'സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ പോരാടുന്നു...'
' പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…'

പത്തനംതിട്ട: വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്…. സമൂഹമാധ്യമക്കുറിപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു.
തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണം പുറത്തുവിട്ട് രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിരോധം തീർത്തിരുന്നു. 'രാഹുല്‍ നല്ല സുഹൃത്താണെന്നും മോശമായിട്ട് പെരുമാറിയിട്ടില്ല' എന്നും അവന്തിക മാധ്യമ പ്രവര്‍ത്തകനോട് പറയുന്ന ശബ്ദസന്ദേശമാണ് രാഹുല്‍ പുറത്ത് വിട്ടത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
News Now
Summary
Rahul Mamkootathil praises Rahul Gandhi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'കമാൻഡർ ഇൻ തീഫ്' പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കാനാകില്ല; ബോംബെ ഹൈക്കോടതി

സവർക്കർ മുസ്ലിങ്ങളെ വെറുത്തിരുന്നില്ല, അവരുടെ പുരോഗതിയാണ് ആഗ്രഹിച്ചത്; രാഹുലിന്റെ ആരോപണങ്ങൾ തള്ളി ചെറുമകൻ പൂനെ കോടതിയിൽ



