
News Now
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി ബിജുവിനെയാണ് റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചയോടെയാണ് ഭാര്യ ജെസി താമസിച്ചിരുന്ന വാടക വീട്ടിൽ എത്തി ബിജു ആക്രമണം നടത്തിയത്.
വീടിന്റെ മേൽക്കൂരയുടെ ഓട് ഇളക്കി വീടിനുള്ളിൽ കയറിയ ഇയാൾ ജെസിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും തലയിലും മാരകമായി പരുക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയെ വെട്ടിയതിന് പിന്നാലെയാണ് ബിജു വീടിനടുത്തുള്ള റബർ തോട്ടത്തിലെത്തിയാണ് ബിജു ഉടുമുണ്ടിൽ തൂങ്ങി മരിച്ചത്. നിരവധി ക്രിമിനൽ കേസുകകളിൽ പ്രതിയാണ് മരിച്ച ബിജു. പോക്സോ കേസിൽ റിമാന്റിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



