തൃശൂരില്‍ മിന്നല്‍ പരിശോധന; ആറ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

Health Department inspects hotels; stale food seized
തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്പ്രതീകാത്മക ചിത്രം
Edited by :ആതിര അഗസ്റ്റിന്‍
Last Updated :2 മേയ് 2025, 8:54 pm IST

തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഈ പരിശോധന തുടരുമെന്ന് മേയര്‍ എം കെ വര്‍ഗ്ഗീസ് പറഞ്ഞു.

അരമന ബിയര്‍&വൈന്‍ ഹോട്ടല്‍, ഹോട്ടല്‍ സീഫോര്‍ട്ട്, ഹോട്ടല്‍ അലിയ, ഹോട്ടല്‍ കുക്ക്‌ഡോര്‍, ഉരുട്ടി ഹോട്ടല്‍, ഹോട്ടല്‍ തജിനി എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now