
രണ്ടാമതും മന്തിച്ചോറ് ചോദിച്ചു; വിദ്യാര്‍ഥികളെ പൊതിരെ തല്ലി ഹോട്ടല്‍ ജീവനക്കാര്‍; പരാതി
ഹോട്ടല്‍ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: കുഴിമന്തി കടയില്‍ വീണ്ടും ചോറ് ചോദിച്ചതിനു വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. ആക്കുളത്തെ ക്യാപിറ്റല്‍ മന്തിയിലാണ് തൊഴിലാളികളും വിദ്യാര്‍ഥി സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തിന് പിന്നാലെ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ഹോട്ടല്‍ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാച്ചല്ലൂര്‍ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കുട്ടികള്‍ ഹാഫ് മന്തിയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. രണ്ടാമത് ചോറ് ചോദിച്ചപ്പോള്‍ ഹോട്ടലുകാര്‍ തരില്ലെന്ന് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറയുന്നു. പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികള്‍ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കിയെന്നാണ് പരാതി. തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ പൊതിരെ തല്ലിയെന്നും പരാതിയില്‍ പറയുന്നു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Complaint that students were beaten up by hotel staff for asking for extra rice at a Mandi restaurant.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

'നടപടിയില്ലെങ്കില്‍ സമരം'; തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്കി എസ്എഫ്ഐ
