കനത്ത മഴ: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചു

എല്ലാ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളും മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു

MG University
എംജി യൂണിവേഴ്‌സിറ്റിഫയല്‍
Edited by :Jayakumar
Last Updated :4 ഓഗസ്റ്റ് 2026, 8:44 am IST

കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍വകലാശാല ഓഗസ്റ്റ് 4 മുതല്‍ 7 വരെയുള്ള തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളും മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു.

പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. പിഎസ്സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഓഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.

കായികക്ഷമതാ പരീക്ഷ മാറ്റി

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 212/2025, 213/2025, 214/2025തസ്തികമാറ്റം മുഖേന, 254/2025ഈഴവ/തിയ്യ/ബില്ലവ, 255/2025ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ഓ​ഗസ്റ്റ് 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

News Now

Summary

Heavy rain: MG University exams postponed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates