
കനത്ത മഴ: തൃശ്ശൂരില്‍ മൂന്ന് ഡാമുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം
പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ സമീപ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയെത്തുടര്‍ന്ന് ഡാമുകള്‍ നിറഞ്ഞതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്ന് വിട്ടത്. പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റീമീറ്റര്‍ വീതം തുറന്നു. പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ 7.5 സെന്റിമീറ്റര്‍ വീതം തുറന്നു. വാഴാനിയുടെ ഷട്ടറുകള്‍ മൂന്നു സെന്റിമീറ്ററുകള്‍ കൂടി ഉയര്‍ത്തി 8 സെന്റീമീറ്ററാക്കി നീരൊഴുക്ക് ക്രമീകരിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ പീച്ചിയുടെ ഷട്ടറുകള്‍ 15 സെന്റീമീറ്ററായി ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതേത്തുടര്‍ന്ന് പത്താഴകുണ്ട് ചീര്‍പ്പ്, മിണാലൂര്‍ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂര്‍ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മഴക്കാലത്ത് അണക്കെട്ടുകള്‍ കാണുന്നതിനായി ധാരാളം പേരാണ് ഇവിടേയ്ക്ക് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



