
ഓണം അവധിക്കാലത്ത് ഇടുക്കി അണക്കെട്ട് ആസ്വദിക്കാം; ഓണ്‍ലൈന്‍ ബുക്കിങ്
ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു.

തൊടുപുഴ: ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ബുധനാഴ്ചകളിലും റെഡ് അലര്‍ട്ടുള്ള ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല.
ഓണ്‍ലൈനായി ബുക്ക് ചെയ്തു വരുന്നവരെ മാത്രമേ ഡാമുകളിലേക്ക് പ്രവേശിപ്പിക്കൂ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിനു സമീപമുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഈ മാസം 31 വരെയാണ് ഡാമുകളിലേക്ക് പ്രവേശനം.
രാവിലെ 9.30 മുതല്‍ മുതല്‍ വൈകീട്ട് 5 വരെയാണ് പ്രവേശനം. കുട്ടികള്‍ക്ക് 100 രൂപയും മുതിര്‍ന്നവര്‍ക്ക് 150 രൂപയുമാണ് (ബഗ്ഗി കാര്‍ ഉള്‍പ്പെടെ) ഫീസ്. അണക്കെട്ടുകള്‍ക്കു മുകളിലൂടെ നടന്നുപോകുന്ന മുതിര്‍ന്നവര്‍ 50 രൂപയും കുട്ടികള്‍ 30 രൂപയുമാണ് ഫീസ് ആയി നല്‍കേണ്ടത്. പ്രവേശന പാസിന് www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Idukki Dam visit; Online booking
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




