കാക്കനാട് ശക്തമായ കാറ്റ്; ബെവ്കോ ഔട്ട്‌ലെറ്റിൽ 3000 മദ്യക്കുപ്പികൾ താഴെ വീണു പൊട്ടിച്ചിതറി, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ശക്തമായ കാറ്റിൽ 3000 മദ്യക്കുപ്പികൾ പൊട്ടി

കാക്കനാട് ശക്തമായ കാറ്റ്/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:27 am IST
Edited by :migrator

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ശക്തമായ കാറ്റ്. ബെവ്‌കോ ഔട്ട്‌ലെറ്റില്‍ അലമാരകള്‍ മറിഞ്ഞു വീണ് 3000 മദ്യക്കുപ്പികള്‍ പൊട്ടി. ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

മഴയോടെകൂടിയ ശക്തമായ കാറ്റില്‍ ബെവ്‌കോയില്‍ മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ വശത്തെ ജനല്‍ അടന്നു വീണ് അലമാരയില്‍ തട്ടിയതോടെ അലമാര മറിയുകയായിരുന്നു. ആളുകള്‍ ഭിത്തിയോട് ചേര്‍ന്ന് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now