
കേരള വിസിക്ക് തിരിച്ചടി; സര്‍വകലാശാല യൂണിയന് പിരിച്ചു വിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു

കൊച്ചി: സര്‍വകലാശാല യൂണിയന് പിരിച്ചു വിട്ട കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. യൂണിയന് ഈ മാസം 26 വരെ തുടരാന്‍ അര്‍ഹതയുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ( ഫെബ്രുവരി 10 ) കേരള സര്‍വകലാശാല യൂണിയനെ വിസി മോഹനന് കുന്നുമ്മല്‍ അസാധുവാക്കിയത്. യൂണിയന് തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. വിസിക്കെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു മോഹന്‍ കുന്നുമ്മലിന്റെ നടപടി.
വിസിയുടെ ഉത്തരവിനെതിരെ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യൂണിവേഴ്സിറ്റി യൂണിയന്റെ കലോത്സവം ഉൾപ്പടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദ് ചെയ്തിരുന്നു. വിസിയുടേത് പ്രതികാരനടപടിയാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
The High Court has quashed the action of the Kerala University Vice Chancellor who dissolved the kerala university union.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല'; മന്ത്രി എൻ ഷംസുദ്ദീൻ

കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കരുത്, കേരളയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കില്ല: മന്ത്രി റോജി എം ജോണ്‍


