കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉള്‍പ്പെടെയുള്ള വിവരങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു

KERALA HIGH COURT
ഹൈക്കോടതിSource by : ഫയൽ
Last Updated :19 July 2024, 2:20 pm IST

News Now

കൊച്ചി: കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തത് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇപ്രകാരം ചോദിച്ചത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരി​ഗണിച്ചത്. പെൻഷൻ നൽകുന്നതിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉള്‍പ്പെടെയുള്ള വിവരങ്ങൾ നൽകാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നല്‍കുന്നില്ല എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചത്. കേസ് മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates