
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ മുതല്‍
തുല്യതാ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: തുല്യതാ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സംസ്ഥാനത്താകെ 26,300 പേരാണ് പരീക്ഷയെഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 പഠിതാക്കളും രണ്ടാം വര്‍ഷത്തില്‍ 13,877 വിദ്യാര്‍ഥികളും പരീക്ഷയെഴുതും .ഇതില്‍ ട്രാന്സ്ജന്ഡര് വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9,689പുരുഷന്മാരും ഉള്‍പ്പെടും. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗത്തിനാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല.
പരീക്ഷ നടത്തിപ്പിനായി 164 സെന്ററുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് സജ്ജമാക്കിയിട്ടുള്ളത്. കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ. ഈ മാഹാമാരിക്കാലത്തും പഠനപാതയില്‍ ഉറച്ചുനിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ പഠിതാക്കള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും നല്‍കുന്നുവെന്നും മികച്ച വിജയം കൈവരിക്കാന്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഏവര്‍ക്കുമാകട്ടെയെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



