സ്‌കൂൾ കലോത്സവം; കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി 

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് ഉത്തരവ് ഇറക്കിയത്

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:50 pm IST
Edited by :migrator

കാസർകോട്: ജില്ലാ സ്‌കൂൾ കലോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് ഉത്തരവ് ഇറക്കിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്‌കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അറിയിച്ചു.

നാളെ എറണാകുളം ജില്ലയിലും വിവിധ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസിനെ തുടർന്നാണ് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് അവധി നൽകിയത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്‌കൂളുകൾക്കാണ് അവധി ബാധകമായുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now