
ആലപ്പുഴയിൽ നാളെ അവധി; പത്തനംതിട്ടയിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നാളെ പി എസ് സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള പി എസ് സി പിആർഒ അറിയിച്ചു
കൊച്ചി: ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകളും അംഗൻവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ആഗസറ്റ് 6 ശനിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ ഇന്ന് ഉച്ചയോടെ റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചിരുന്നു.
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പി എസ് സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള പി എസ് സി പിആർഒ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകൾക്കും മാറ്റമില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



