
ഭവന വായ്പ മുടങ്ങി; വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടു; കാഞ്ഞാണിയില്‍ 26കാരന് ജീവനൊടുക്കി
കാഞ്ഞാണി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന് വിഷ്ണുവാണ് മരിച്ചത്. 26 വയസായിരുന്നു.

തൃശൂര്‍: സ്വകാര്യബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന് വിഷ്ണുവാണ് മരിച്ചത്. 26 വയസായിരുന്നു.
പന്ത്രണ്ട് വര്‍ഷം മുന്‍പ് വീടുവയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും എട്ടുലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തതായി വിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് കാലത്തുള്‍പ്പടെ തിരിച്ചടവ് മുടങ്ങിയതോടെ ആറ് ലക്ഷം രൂപ കുടിശികയായി. കുടിശ്ശിക തുക അടയ്ക്കാനായി നിരന്തരമായി ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതായും ഇന്ന് വീട് ഒഴിയാനും താക്കോല്‍ കൈമാറണമെന്നും ബാങ്ക് പ്രതിനിധി അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുവിന്റെ വീട്ടിലേക്ക് മാറുന്നതിനായി എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. സാധനങ്ങളെല്ലാം പാക്ക് ചെയ്തു വയ്ക്കുകയും ചെയ്തു. അതിനിടെ ഇന്ന് രാവിലെയാണ് വിഷ്ണു വീട്ടിലെ മുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Related News

ഭർത്താവിന്റെ വായ്പയ്ക്ക് ഭാര്യയുടെ എഫ്ഡിയിൽനിന്ന് 19.90 ലക്ഷം പിടിച്ചു; പണം തിരികെ നൽകാൻ എസ്ബിഐക്ക് കോടതി ഉത്തരവ്

കൂടുതല്‍ റിട്ടേണ്‍ നേടാം, സേവിങ്സ് അക്കൗണ്ടിനെ ഇങ്ങനെ മാറ്റാം; കിടിലന്‍ ബാങ്ക് ഫീച്ചര്‍

