
മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി
ടെണ്ടര്‍ നല്‍കിയതില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് നോര്‍ത്ത് എംഎല്‍എ കെ ജയന്ത് നല്‍കിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം.

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണ പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍ പ്രാഥമിക വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ടെണ്ടര്‍ നല്‍കിയതില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് നോര്‍ത്ത് എംഎല്‍എ കെ ജയന്ത് നല്‍കിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം.
പദ്ധതി നിര്‍വഹണത്തില്‍ ഡി.പി.ആറില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നും കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്നും എംഎല്‍എയുടെ പരാതിയില്‍ പറയുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേനയാണ് നഗരപാത വികസന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട്-വയനാട് ദേശീയപാതയുടെ കോര്‍പറേഷന്‍ പരിധിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാത. ഏറെ ഗതാഗതത്തിരക്കുള്ള റോഡിന്റെ നിര്‍മാണം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പൂര്‍ത്തിയാക്കിയത്. 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് അന്ന് റോഡ് പണി വേഗത്തിലാക്കിയത്. അന്നത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ റോഡ് ഷോ ഉള്‍പ്പെടെ സംഘടിപ്പിച്ചായിരുന്നു ഉദ്ഘാടനം.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Home Minister Orders Vigilance Probe into Alleged Irregularities in Mananchira-Vellimadukunnu Road Project
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


