
പണയംവച്ച സ്വര്‍ണ ഏലസ് തിരികെ നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍
വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്പിച്ചു.
തിരുവനന്തപുരം: വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്പിച്ചു. വട്ടപ്ലാമൂട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മഡഗാസ്കര്‍ ഹോട്ടല്‍ ഉടമ വാസുദേവനെയാണ് തൊഴിലാളിയായ നഗരൂര്‍ കടവിള സ്വദേശി വിജയന് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങാന്‍ കിടന്ന വാസുദേവനെ ഹോട്ടലിന്റെ പിന്‍ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ചു കയറിയ വിജയന് ആക്രമിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിജയന്റെ സ്വര്‍ണ ഏലസ് ഒരു അത്യാവശ്യ ഘട്ടത്തില്‍ വാസുദേവന്‍ പണയം വച്ചിരുന്നതായും ഇത് തിരികെ എടുത്ത് നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വാസുദേവന്റെ മകള്‍ അശ്വതിയുടെ പരാതിയില്‍ അയിരൂര്‍ പൊലീസ് കേസെടുത്തു. വയറിന് ആഴത്തില്‍ മുറിവേറ്റ വാസുദേവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും കടത്താന്‍ ശ്രമം; അറബിക്കടലില്‍ അഞ്ച് പാക് പൗരന്മാര് പിടിയില്‍

പിണറായിക്കെതിരെ കേസെടുക്കണമെന്ന് ഇഡിയുടെ കത്ത്, അട്ടപ്പാടി ഇരട്ടക്കൊലയില്‍ പ്രതി പിടിയില്‍; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

