
News Now
'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

കോട്ടയം: വീട്ടമ്മയുടെ ഹാൻഡ് ബാഗിൽ നിന്ന് മൊബൈൽ ഫോൺ ഓടയിൽ വീണപ്പോൾ കണ്ടെത്തി നൽകി അഗ്നിരക്ഷാ സേന. നഗര മധ്യത്തിൽ ഓടയിലേക്കു വീണ മൊബൈൽ ഫോൺ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന കണ്ടെടുത്തത്. കോട്ടയം പുളിമൂട് ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ആലപ്പുഴ ചമ്പക്കുളം വല്ലേലിൽ ആലീസ് ജോസിന്റെ മൊബൈൽ ഫോണാണ് ഓടയിൽ വീണത്. സുഹൃത്തിനൊപ്പം വഴിയരികിലൂടെ നടക്കുമ്പോൾ ഹാൻഡ് ബാഗിൽനിന്ന് കുട എടുക്കുന്നതിനിടയിലാണ് ഫോൺ ഓടയിലേക്ക് വീണത്. ഫോണിന്റെ കവറിനുള്ളിൽ പണം കൂടിയുള്ളതിനാൽ സമ്മർദത്തിലായ ആലീസ് ഉടൻ അടുത്ത കടയിലുള്ളവരെയൊക്കെ കൂട്ടി ഫോണെടുക്കാൻ ശ്രമിച്ചു.
പല രീതിയിൽ ശ്രമിച്ചിട്ടും സ്ലാബ് ഇളക്കിമാറ്റി ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അതോടെ, അഗ്നിരക്ഷാ സേനയെ വിളിക്കുകയായായിരുന്നു. 12.20-ഓടെ വലിയ സന്നാഹവുമായെത്തിയ അഗ്നിരക്ഷാ സേന ഇത് അനായാസം എടുക്കാൻ കഴിയുമെന്നാണ് ആദ്യം കരുതിയത്.
ഒൻപതിഞ്ച് കനമുള്ള സ്ലാബ് നന്നായി സിമന്റിട്ട് ഉറപ്പിച്ചിരുന്നതിനാൽ ഇളക്കിയെടുക്കാൻ കഴിഞ്ഞില്ല. അവസാനം ഓടയുടെ സ്ലാബിന്റെ ഒരു ഭാഗത്ത് കമ്പിപ്പാരയും ഡ്രില്ലറുമുപയോഗിച്ച് ദ്വാരമുണ്ടാക്കി. തുടർന്ന്, ടോർച്ച് വെളിച്ചത്തിൽ ഫോൺ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



