കുന്ദമംഗലത്ത് വന്‍ ലഹരിവേട്ട; 372 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാറിന്റെ രഹസ്യഅറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്

അറസ്റ്റിലായ പ്രതികള്‍
Last Updated :20 January 2024, 9:19 am IST

കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് വന്‍ ലഹരിവേട്ട. 372 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കൊടിയത്തൂര്‍ സ്വദേശി നസ്ലിന്‍ മുഹമ്മദ്, പെരുമണ്ണ സ്വദേശി കെ പി സഹദ് എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി 12 മണിയോടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ എംഡിഎംഎയുമായി വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന. കുന്ദമംഗലം തോട്ടുംപുറം ഭാഗത്തു വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്. 

കാറിന്റെ രഹസ്യഅറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇവര്‍ മൂന്നുദിവസം മുമ്പാണ് ബംഗലൂരുവിലേക്ക് പോയത്. ഇവര്‍ ലഹരിമരുന്നുമായി തിരിച്ചു വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കുന്ദമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now