
ഭാര്യയെ സംശയം, കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍
ഗുരുതരമായി പരിക്കേറ്റ നാഫ്ത്തിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

കോഴിക്കോട് : ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഐക്കരപ്പടി നിരോലിപ്പാടത്ത് ബഌ ബെല്‍ വീട്ടില്‍ ജാസ്മിര്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യ നാഫ്ത്തിയയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ നാഫ്ത്തിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാര്യയുടെ കഴുത്തറുത്ത ശേഷം ജാസ്മിര്‍ തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
കൃത്യം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടികളെ ജാസ്മിര്‍ രണ്ടുദിവസം മുന്‍പ് കടലുണ്ടിയിലെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജാസ്മിര്‍ വിദേശത്തുനിന്നും വന്നത്.
ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൃത്യത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജാസ്മിറിനെ റിമാന്‍ഡ്ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
