
News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

വയനാട്: വയനാട്ടില് ഭര്ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിര(32)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45 യോടെയാണ് സംഭവം. ആതിരയെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്ത്താവ് ബാബു ഗുരുതരാവസ്ഥയില് ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പ് കര്ണാടകയില് കുടയില് കാപ്പി പറിക്കാന് പോയതായിരുന്നു ആതിര. ഇന്ന് വീട്ടില് തിരിച്ചെത്തിയ ആതിരയും ഭര്ത്താവുമായി വഴക്ക് ഉണ്ടായയാണ് പൊലീസ് നല്കുന്ന വിവരം. ഇരുവരും തമ്മിലുള്ള തര്ക്കത്തിനിടെ ബാബു വാക്കത്തി ഉപയോഗിച്ച് ആതിരയെ വെട്ടി പരിക്കേല്പ്പിക്കുകയായിരുന്നു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ഭാര്യയെ ആക്രമിച്ച ശേഷം ബാബു സ്വയം വെട്ടിപരിക്കേല്പ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവര്ക്കും മൂന്ന് കുട്ടികളുണ്ട്.
ആദ്യം മാനന്തവാടി മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ച് ബാബുവിനെ കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




