മകന്‍ പുറത്തുപോയ സമയത്ത് ഭാര്യയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

തിരുവനന്തപുരം: കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ തിരുവനന്തപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പാങ്ങാപ്പാറയിലാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്.

മണി മന്ദിരത്തില്‍ പ്രസന്നയാണ് മരിച്ചത്. 76 വയസായിരുന്നു. അഞ്ച് വര്‍ഷത്തോളമായി വയോധിക അസുഖത്തെ തുടര്‍ന്ന് കിടപ്പിലാണ്. 
മകന്‍ പുറത്തുപോയ സമയത്ത് ഭാര്യയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates