
'എനിക്ക് പാര്‍ലമെന്ററി മോഹമില്ല, അങ്ങനെയുണ്ടെന്ന് തോന്നിയാല്‍ ഊളമ്പാറയ്ക്ക് അയക്കണം': വെള്ളാപ്പള്ളി നടേശന്
അറിവും തിരിച്ചറിവുമുള്ള ആളുകള്‍ പലരും ആനുകൂല്യങ്ങള്‍ വാങ്ങിക്കൊണ്ടുപോകുമ്പോള്‍ നമ്മള്‍ക്ക് വെറുതെ നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂവെന്ന് വെള്ളാപ്പള്ളി പറഞ്ഞു

കോട്ടയം: തനിക്ക് പാര്‍ലമെന്ററി വ്യാമോഹമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.' പാര്‍ലമെന്ററി മോഹം വരുമ്പോഴാണ് നമ്മുടെ നടു വളയുന്നത്. ഇത്രയും പ്രായമുള്ള എനിക്ക് പാര്‍ലമെന്ററി മോഹമുണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഊളമ്പാറയിലേക്ക് അയക്കുകയാണ് വേണ്ടത്.' വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പത്മഭൂഷണ്‍ ലഭിച്ച വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി കോട്ടയം യൂണിറ്റ് നല്കിയ ആദരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മളിരിക്കുന്ന കസേരയോട് നീതി പുലര്‍ത്തുകയാണ് വേണ്ടത്. ഈ കസേരയിലിരുന്നുകൊണ്ട് മറ്റൊരു കസേര മോഹിച്ചാല്‍ സംഘടന നന്നാകില്ല. തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് ലഭിച്ച പുരസ്കാരമാണ്. മൈക്രോഫിനാന്‍സ് എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ പ്രവര്‍ത്തനത്തിനാണ് തനിക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച'തെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'30 കൊല്ലങ്ങള്‍ക്ക് മുമ്പ് ഈഴവര്‍ക്ക് ഒരു പട്ടിയുടെ പരിഗണനയെങ്കിലും ലഭിച്ചിരുന്നോ?. ഞാന്‍ വന്നതിനു ശേഷമാണ് പട്ടിയല്ല, മനുഷ്യനാണ് എന്ന പരിഗണന വരുന്നത്. ഈ 30 കൊല്ലം കൊണ്ടാണ് മാറ്റം വന്നത്. അല്ലാതെ ആര് എന്തു പരിഗണനയാണ് നല്‍കുന്നത്. കോട്ടയത്ത് ഈഴവനായി ഒരു എംഎല്‍എ മാത്രമാണുള്ളത്. വി എന്‍ വാസവന് മാത്രം.' വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും കൃത്യമായി ലഭിച്ചിരുന്നില്ല. ഇതേപ്പറ്റി അറിവും തിരിച്ചറിവുമുള്ള ആളുകള്‍ പലരും ഇതേപോലുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊണ്ടുപോകുമ്പോള്‍ നമ്മള്‍ക്ക് വെറുതെ നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂ. ഇത് ചോദിച്ചാല്‍ ജാതി പറഞ്ഞെന്നായി. പിന്നെ ഗുരുദേവനെ മുന്നില്‍ നിര്‍ത്തി നമ്മളെ തകര്‍ത്താനും തളര്‍ത്താനുമാണ് ശ്രമിക്കുന്നത്. എന്തായാലും നമുക്ക് ആരോടും വിദ്വേഷം വേണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
News Now
ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

Summary
SNDP Yogam General Secretary Vellappally Natesan says he has no parliamentary ambitions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ചിലരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിന്?'; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കാറ് സമ്മാനിച്ച് ഞെട്ടിച്ച പൃഥ്വിരാജ്; ദുല്‍ഖര്‍ നല്കിയ താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരമുള്ള സമ്മാനപ്പൊതി; വീട്ടിലെത്തി തുറന്നപ്പോള്‍...!


