ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; പണം തട്ടാന്‍ ശ്രമം; 17 കാരന്‍ അറസ്റ്റില്‍

ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍

ഫെയ്‌സ്ബുക്ക് ഫോട്ടോ
Last Updated :20 January 2024, 8:33 am IST


തിരുവനന്തപുരം: ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയാണ് അറസ്റ്റിലായത്. 

ചിലര്‍ തന്റെ വ്യാജ ഫെയ്സ്ബുക്ക് ഐഡി സൃഷ്ടിച്ചതായും ഇക്കാര്യത്തില്‍ പൊലീസ്  അന്വേഷണം ആരംഭിച്ചതായും ഐജി നേരത്തെ അറിയിച്ചിരുന്നു. താന്‍ ആര്‍ക്കും അത്തരം ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കാറില്ലെന്നും ഇത്തരം വ്യാജ ഐഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വന്‍ സംഘമാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. വ്യാജ മേല്‍വിലാസം ഉപയോഗിച്ചായിരുന്നു ഇവര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. ഇതിനായി ഇവര്‍ നിരവധി മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിട്ടുണ്ട്. ഒരെണ്ണം  രാജസ്ഥാനിലെ ഭരത്പൂരിലും മറ്റൊരണ്ണം ഹരിയാനയിലുമാണ്. ഇങ്ങിനെ വിവിധ ഇടങ്ങളിലെ മേല്‍വിലാസം കാണുന്നതുകൊണ്ടാണ് തട്ടിപ്പിന് പിന്നില്‍ വന്‍സംഘമെന്ന് സൈബര്‍ ക്രൈം പൊലീസ് വിലയിരുത്തുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now