തൃശൂരിൽ അമ്മയും 13കാരനായ മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

തൃശൂരിൽ അമ്മയും 13കാരനായ മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

തൃശൂർ: അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടിൽ അനില, മകൻ 13 വയസുള്ള  അശ്വിൻ എന്നിവരെയാണ് രണ്ട് കിടപ്പു മുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് മാസം മുമ്പാണ് അനിലയുടെ ഭർത്താവ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷിൻറെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. 

ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now