പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഇ- ഓട്ടോകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബജറ്റില്‍ നിര്‍ദേശം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

തിരുവനന്തപുരം:  പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഇ- ഓട്ടോകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബജറ്റില്‍ നിര്‍ദേശം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വാഹനം ഒന്നിന് 25000 മുതല്‍ 30000 രൂപ വരെ ഇന്‍സെന്റീവ് ഇനത്തില്‍ നല്‍കി 10000 ഇ- ഓട്ടോകള്‍ പുറത്തിറക്കാന്‍ സഹായം നല്‍കും.

നിലവിലുള്ള ഐ സി ഓട്ടോ എഞ്ചിനുകള്‍ ഇ- ഓട്ടോയിലേക്ക് മാറ്റുന്നതിനായി വാഹനമൊന്നിന് 15000 രൂപ റെട്രോ ഫിറ്റ്‌മെന്റ് സബ്‌സിഡിയായി നല്‍കും. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 50 ശതമാനം വനിതകളായിരിക്കും. ഇതിനായി 15.55 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

എല്ലാ പൊതു ഗതാഗത വാഹനങ്ങളെയും ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍/ എമര്‍ജന്‍സി ബട്ടണ്‍ എന്നിവ വഴി 24 മണിക്കൂറും നിരീക്ഷണത്തിലാക്കും. നിര്‍ഭയ ചട്ടക്കൂടിന് കീഴില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി നടപ്പാക്കുന്ന നിര്‍ഭയ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് പ്ലാറ്റ്‌ഫോം പദ്ധതിക്ക് നാലുകോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

Related Article

സഞ്ചരിക്കുന്ന റേഷന്‍ കടകള്‍, സ്ത്രീ സുരക്ഷയ്ക്ക് ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം, 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി; ബജറ്റ് ഒറ്റനോട്ടത്തില്‍

5 ജി വിപ്ലവത്തില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കും; ലീഡര്‍ഷിപ്പ് പാക്കേജ് തയ്യാറാക്കും; നാല് ഐടി ഇടനാഴികള്‍

മോട്ടോര്‍ വാഹന നികുതി കൂട്ടി; പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates