ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും പ്രവാസി മലയാളി വീണ്ടും വിജയിയായി

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്/ ഫെയ്‌സ്ബുക്ക് ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും പ്രവാസി മലയാളി വീണ്ടും വിജയിയായി.ഇന്ന് നടന്ന മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം ലഭിച്ചത്. പത്ത് ലക്ഷം ഡോളർ (ഏഴ് കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കും.

ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാർഹമായ 4275 നമ്പറിലെ ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം പോലും ശ്രദ്ധിക്കാതിരുന്ന അദ്ദേഹത്തിനെ അപ്രതീക്ഷിതമായാണ് കോടികളുടെ സമ്മാനം തേടിയെത്തിയത്. അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാരി രെഹ രൂപേഷിനാണ് ബിഎംഡബ്ല്യൂ എക്സ് 6 എം50ഐ കാർ ലഭിച്ചത്. 

17 കാരിയായ രെഹയുടെ പേരിൽ അച്ഛനാണ് ജനുവരി 16ന് ഓൺലൈനിലൂടെ ടിക്കറ്റെടുത്തത്. അബുദാബി ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് രെഹ. അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഓപ്പറേഷൻ ഓഫീസറായി ജോലി ചെയ്യുന്ന സാനിയോ തോമസിനും നറുക്കെടുപ്പിൽ ആഡംബര ബൈക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates