ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ: പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു, ബിനോയിയുടെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍

അഞ്ച് മാസം മുമ്പാണ് ഇവര്‍ തമ്മില്‍ ബന്ധം വേര്‍പിരിയുന്നത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ആ സമയത്ത് 18 വയസ് തികഞ്ഞിരുന്നില്ല

binoy arrested
ബിനോയ്
Last Updated :19 June 2024, 6:34 pm IST
Edited by :athira.v.augustine

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയെ മുന്‍സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡിച്ചത്. സുഹൃത്ത് ബിനോയിയുടെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ ഇന്നലെ തന്നെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലയച്ചിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ച് മാസം മുമ്പാണ് ഇവര്‍ തമ്മില്‍ ബന്ധം വേര്‍പിരിയുന്നത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ആ സമയത്ത് 18 വയസ് തികഞ്ഞിരുന്നില്ല. അതിനാലാണ് ബിനോയിക്കെതിരെ പോക്‌സോ ചുമത്തിയത്.

പെണ്‍കുട്ടിയെ പല തവണ ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശമാണ് കേസില്‍ നിര്‍ണായകമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now