
വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍, സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്
വിവാഹ ശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്മാരുടെ തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

പാലക്കാട്: വിവാഹ ശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്മാരുടെ തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. സംഭവത്തില്‍ സുഭാഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വനിതാ കമ്മീഷന് കൊല്ലങ്കോട് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
പല്ലശന തെക്കുംപുറം വീട്ടില്‍ സച്ചിന്റെയും സജിലയുടെയും വിവാഹ ദിവസമാണ് സംഭവം നടന്നത്. വധൂവരന്മാര് വരന്റെ വീട്ടിലെത്തിയപ്പോള്‍, വീട്ടിലേക്ക് കയറുന്നതിന് മുന്‍പ് പിന്നിലൂടെ എത്തിയ ഒരാള്‍ വധുവരന്മാരുടെ തലകള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു.
വധു വരന്റെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് കയറണം എന്ന ആചാരത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയരുകയും സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയ കേസെടുക്കുകയും ചെയ്തു. ഇത്തരം ആചാരം അവസാനിപ്പിക്കണമെന്ന് വധുതന്നെ ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



