തീവ്രവാദ ഭീഷണിയുണ്ടെന്ന രസഹ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം

ഇടുക്കി ഡാം/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

ഇടുക്കി: തീവ്രവാദ ഭീഷണിയുണ്ടെന്ന രസഹ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം. ഈ ഡാമുകളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. 

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അധികൃതര്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു.

ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തല്‍സമയ ദൃശ്യങ്ങള്‍ വിശകലനം ചെയ്യും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതോടെ ഡാമുകളിലെ ജലനിരപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തലസ്ഥാനത്തും ഇടുക്കിയിലുമായി 24 മണിക്കൂറും രേഖപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates