വിമാനത്തിലെത്തും, മോഷ്ടിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങും; 'പറന്നുനടന്ന' കള്ളന്‍ പിടിയില്‍

തെലങ്കാന സ്വദേശിയായ ഉമാപ്രസാദിനെയാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പൊലീസ് പിടികൂടിയത്.

പിടിയിലായ മോഷ്ടാവ്‌
Last Updated :20 January 2024, 9:22 am IST


തിരുവനന്തപുരം: വിമാനത്തില്‍ എത്തി ഓട്ടോറിക്ഷയില്‍ കറങ്ങി മോഷണം നടത്തിയ ശേഷം സ്വദേശത്തേക്ക് വിമാനത്തില്‍ മടങ്ങുന്നത് പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. തെലങ്കാന സ്വദേശിയായ ഉമാപ്രസാദിനെയാണ്  തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരത്ത് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. തെലങ്കാനയിലെ പൊലീസ് സ്റ്റേഷനില്‍ പാര്‍ട്ടൈം ജോലിക്കാരനാണ് ഇയാള്‍. മോഷണം നടത്തിയ ശേഷം തെളിവുകളൊന്നും ബാക്കി വെക്കാതെ വിമാനത്തില്‍ തന്നെ മടങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.


തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നാണ് ഇയാള്‍ മോഷണം നടത്തിയിട്ടുള്ളത്. മെയ് മാസത്തില്‍ തലസ്ഥാനത്ത് വന്ന ഇയാള്‍ നിരവധി സ്ഥലങ്ങള്‍ കണ്ടുവെച്ചിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊച്ചിയിലും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. കൊച്ചിയിലും പരിസരത്തുമായി പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണം നടത്തി കൊള്ളമുതലുമായി മടങ്ങിയ ഉത്തരേന്ത്യന്‍ സംഘം കഴിഞ്ഞ വര്‍ഷം പിടിയിലായിരുന്നു. കടവന്ത്ര, എളമക്കര, പാലാരിവട്ടം, നോര്‍ത്ത് എന്നിവടങ്ങളിലായി മൂന്ന് ദിവസത്തിനുള്ളില്‍ അടഞ്ഞ് കിടന്നിരുന്ന ആറ് ആഡംബര വീടുകളില്‍ നിന്ന് മോഷണം നടത്തി മുങ്ങിയ സംഘത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ സംയുക്തമായി ഓപ്പറേഷനിലാണ് പിടികൂടിയത്. ലക്ഷങ്ങള്‍ വില വരുന്ന വാച്ചുകളും ഫോണുകളും ആഭരണങ്ങളും പണവുമടക്കമാണ് ഇവര്‍ പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now