തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്വാറന്റീനിൽ ഇളവ് നൽകാൻ ആലോചിക്കുന്നത്

Last Updated :20 January 2024, 8:33 am IST

News Now


തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്നവർക്കു ക്വാറന്റീൻ ഒഴിവാക്കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്വാറന്റീനിൽ ഇളവ് നൽകാൻ ആലോചിക്കുന്നത്.

മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കുള്ള നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കേരളം 7 ദിവസത്തെ ക്വാറന്റീനും അതിനുശേഷം രോഗപരിശോധനയും നിർബന്ധമായി തുടരുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബിസിനസ് യാത്രകൾക്കും ക്വാറന്റീൻ ഒഴിവാക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 

നിലവിൽ 7 ദിവസത്തിനകം മടങ്ങുന്നവർക്ക് പ്രത്യേക അനുമതിയുണ്ടെങ്കിൽ ക്വാറന്റീൻ വേണ്ട. എന്നാൽ വിദേശത്തു നിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റീനും പരിശോധനയുമെന്ന നിബന്ധന മാറ്റമില്ലാതെ തുടരം. പരിശോധനയില്ലെങ്കിൽ 14 ദിവസത്തെ ക്വാറന്റീൻ വേണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates