ബസിനകത്ത് ബഹളം വച്ച് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളെ അവിടെ ഇറക്കി വിടുകയായിരുന്നു.

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:27 am IST

News Now

പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ വച്ച് യാത്രക്കാരന്‍ സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. തമിഴ്‌നാട് സ്വദേശി വിജയ് കുമാറാണ് വയനാട് പഴനി റോഡിലോടുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തത്. മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം.

ബസിനകത്ത് ബഹളം വച്ച് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളെ അവിടെ ഇറക്കി വിടുകയായിരുന്നു. അതിനിടെ റോഡില്‍ നിന്ന് കല്ലെടുത്ത് ഇയാള്‍ ബസിന്റെ മുന്‍ഗ്ലാസ് ചില്ല് എറിഞ്ഞു തകര്‍ത്തു. തുടര്‍ന്ന് ഹൈവേ പൊലീസ് പിടികൂടുകയായിരുന്നു.

ഹൈവേ പൊലീസ് പിന്നീട് ഇയാളെ പാലക്കാട് സൗത്ത് പൊലീസിന് കൈമാറി. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates