
'പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം'; ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാമെന്ന് നാഷണല്‍ സീസ്മോളജി സെന്റര്‍
ഉരുള്‍പൊട്ടലിന് ശേഷം ഭൂമിക്ക് അടിയിലെ പാളികള്‍ക്ക് സ്ഥാനചലനം ഉണ്ടാകാറുണ്ട്

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്മോളജി സെന്റര്‍. ആശങ്കപ്പെടേണ്ട സാഹചര്യം ഇന്നെന്നും നാഷണല്‍ സീസ്മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉരുള്‍പൊട്ടലിന് ശേഷം ഭൂമിക്ക് അടിയിലെ പാളികള്‍ക്ക് സ്ഥാനചലനം ഉണ്ടാകാറുണ്ട്. അവ പൂര്‍വസ്ഥിതിയിലാകുന്ന പ്രതിഭാസമാകാം ഉണ്ടായിട്ടുള്ളതെന്നും ഒ പി മിശ്ര പറഞ്ഞു. പാറകള്‍ ഒരു സ്ഥലത്തു നുന്നും നിരങ്ങി നീങ്ങിയതിന്റെ ശബ്ദമാകും കേട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഭൂകമ്പ സൂചനകള്‍ ഇല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് രാവിലെ 10 മണിയോടെ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായി നാട്ടുകാര്‍ പറയുന്നു.
എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. കോഴിക്കോട് ജില്ലയിലും പാലക്കാടും പ്രകമ്പനം അനുഭവപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, കൂടരഞ്ഞി, കാരാട്ടുപാറ , കരിങ്കുറ്റി പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലെ അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി.ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടത്. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കാമോ?, രണ്ടേകാല്‍ ലക്ഷം പലിശ; നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് മാജിക്

ഡല്‍ഹിയില്‍ വ്യാജ ആപ്പിള്‍ കോള്‍ സെന്റര്‍; ലക്ഷ്യം യുഎസ് പൗരന്മാര്, ഉടമയടക്കം ഏഴ് പേര് പിടിയില്‍

