
അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കാമോ?, രണ്ടേകാല്‍ ലക്ഷം പലിശ; നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് മാജിക്
മികച്ച വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് സ്‌കീമാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്.

മികച്ച വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് സ്‌കീമാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്. അഞ്ചു വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.
7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.
എന്‍എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്‍എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്‍കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്.
ഉദാഹരണമായി നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പലിശയിനത്തില്‍ മാത്രം 2,24,517 രൂപയാണ് ലഭിക്കുക. അതായത് കാലാവധി കഴിയുമ്പോള്‍ 7,24,517 രൂപയാണ് കൈയില്‍ കിട്ടുക.
WHAT TO READ NEXT

പത്തുവര്‍ഷം കൊണ്ട് എങ്ങനെ കോടീശ്വരനാകാം?; ചെയ്യേണ്ടത് ഇത്രമാത്രം
News Now
Summary
national savings certificate and details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മൂന്ന് മാസം കൂടുമ്പോള്‍ 1.23 ലക്ഷം രൂപ 'പെന്ഷന്'; സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്കീമില്‍ ഇങ്ങനെ നിക്ഷേപിക്കൂ!

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കണോ?, കൈയില്‍ 20 ലക്ഷം രൂപയുണ്ടോ?; പോസ്റ്റ് ഓഫീസിന്റെ മൂന്ന് സ്കീമുകളില്‍ മികച്ചത് ഏത്?, താരതമ്യം



