'ഈ ജയിലില്‍ കഴിയാനാകില്ല',അസിസ്റ്റന്റ് സൂപ്രണ്ടിനെ തടവുകാരന്‍ സ്റ്റീല്‍ ഗ്ലാസ് കൊണ്ട് ഇടിച്ചു; തലയില്‍ ഒന്‍പത് തുന്നിക്കെട്ട്

ജില്ലാ ജയിലിലെ തടവുകാരന്‍, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന്റെ തലയില്‍ സ്റ്റീല്‍ ഗ്ലാസ് കൊണ്ട് ഇടിച്ചു മുറിവേല്‍പിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:15 am IST
Edited by :migrator

കൊച്ചി: ജില്ലാ ജയിലിലെ തടവുകാരന്‍, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന്റെ തലയില്‍ സ്റ്റീല്‍ ഗ്ലാസ് കൊണ്ട് ഇടിച്ചു മുറിവേല്‍പിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ടി പ്രഭനെ(45)യാണ് കൊലക്കേസ് പ്രതി കടവന്ത്ര സ്വദേശി സ്റ്റാന്‍ലിന്‍ (70) ആക്രമിച്ചത്. പ്രഭന്റെ തലയുടെ പിന്‍ഭാഗത്തു രണ്ടിടങ്ങളിലായി ഒന്‍പത് തുന്നിക്കെട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. 

ഇന്നലെ രണ്ടരയോടെ ഉച്ചഭക്ഷണത്തിന് ലോക്കപ്പ് മുറി തുറന്ന സമയത്താണ് സംഭവം. തനിക്ക് ഈ ജയിലില്‍ കഴിയാനാകില്ലെന്നും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും പറഞ്ഞു ബഹളം വച്ച സ്റ്റാന്‍ലിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഭന്റെ തലയില്‍ ഇടിയേറ്റത്. 

തടവുകാര്‍ക്ക് വെള്ളം നല്‍കാന്‍ ഉപയോഗിക്കുന്ന കനം കൂടിയ സ്റ്റീല്‍ ഗ്ലാസിന്റെ അരം പോലുള്ള ഭാഗം കൊണ്ടായിരുന്നു ആക്രമണം. പ്രഭനെ ഉടന്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now