''ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി'' ; ചര്‍ച്ചയായി ജയരാജന്റെ മകന്റെ പോസ്റ്റ്

സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രം സഹിതമുള്ള പത്രവാര്‍ത്തയാണ് പങ്കുവെച്ചിട്ടുള്ളത്

പി ജയരാജന്‍/ഫയല്‍
Last Updated :20 January 2024, 8:42 am IST
Edited by :migrator

കണ്ണൂര്‍ : കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ മകന്റെ    ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. 'ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി' എന്ന ഒറ്റവരി മാത്രമാണ് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്. 

Story image

ഇതിന് മുമ്പ് പങ്കുവെച്ച പോസ്റ്റില്‍, പുല്ലൂക്കരയില്‍ ഇന്നലെ നടന്നത് എന്ന അടിക്കുറിപ്പോടെ, ലീഗ് അക്രമത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഈ വാര്‍ത്തയുടെ പത്രകട്ടിങ് സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. 

സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രം സഹിതമുള്ള പത്രവാര്‍ത്തയാണ് പങ്കുവെച്ചിട്ടുള്ളത്. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് കൂത്തുപറമ്പ് പുല്ലൂക്കരയില്‍ പാറാല്‍ മന്‍സൂറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. സഹോദരന്‍ മുഹസിനും വെട്ടേറ്റിരുന്നു. 

ചൊവ്വാഴ്ച രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഇരുവരേയും വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now