
'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കണ്ണില്‍പ്പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ലെന്ന് ബ്രിട്ടാസ് പറഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിന് ആമയും തേങ്ങയും മാത്രമെന്ന് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കണ്ണില്‍പ്പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
ബജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണില്‍ പൊടിയിടാന്‍ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ഇ ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തെ കബളിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയില്ലാത്ത ബജറ്റ് ആണിത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങളോട് ഒരു അനുഭാവപൂര്‍ണമായ പരിഗണനയും നല്‍കാത്ത ബജറ്റാണിത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും എന്തെങ്കിലുമൊക്കെ തരുമെന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അതിവേഗ പാതയ്ക്ക് യോഗ്യതയുള്ള കേരളത്തെ പൂര്‍ണമായും വിട്ടുകളഞ്ഞു.
ഇനി ആമയില്‍ മാത്രമാണ് പ്രതീക്ഷ. കേരളം ആമയെപ്പോലെയാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. കേരളത്തെ ഞെരിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ബജറ്റില്‍ ഒന്നുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
CPM leader John Brittas MP has strongly criticized the neglect of Kerala in Union Budget 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഡിജിറ്റല്‍ കറന്‍സിയിലൂടെ റേഷന്‍ വിതരണം: കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളില്‍ പദ്ധതി വരുന്നു

കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം


