25 ലക്ഷം പോലും കൈയില്‍ ഇല്ല, നാരങ്ങാ വെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവം: കെ മുരളീധരന്‍ - വിഡിയോ

കെ മുരളീധരന്‍Source by : ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
Last Updated :28 March 2024, 2:29 pm IST

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഇല്ലാത്തത് പ്രശ്‌നം തന്നെയാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ക്രൂരമായ സമീപനമാണ്. വാജ്‌പേയി അടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും പ്രതിപക്ഷത്തോട് ഇത്തരം സമീപനം സ്വീകരിച്ചിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനാവുക 95 ലക്ഷം രൂപയാണ്. 25 ലക്ഷം പോലും കൈയില്‍ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. എങ്കിലും പ്രവര്‍ത്തകര്‍ മുണ്ടു മുറുക്കിയുടുത്തും സജീവമാണ്. ഈ വേനലിലും ഒരു ഗ്ലാസ് നാരങ്ങാവെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാസപ്പടി വിവാദത്തില്‍ ഇഡി വന്നാല്‍ ഡീല്‍ ആരംഭിച്ചു എന്നാണ് കരുതേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. ഇഡി നിശബ്ദമായാല്‍ ഡീല്‍ ഉറപ്പിച്ചു.

ബിജെപിയെ മൂന്നാം സ്ഥാനത്ത് തള്ളാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ പിണറായി വിജയന്‍ ബിജെപിയെ ഒന്നാം സ്ഥാനത്താക്കാന്‍ ശ്രമിക്കുന്നു. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ തലക്കു മുകളില്‍ ബി.ജെ.പിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ മണ്ണില്‍ ചെലവാകില്ല. സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ചെറുത്ത് തോല്‍പിച്ച് യുഡിഎഫ് ഇവിടെ വിജയിക്കുമെന്ന് മുരളി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now