ടാങ്ക് ഫുള്‍ ആവുമ്പോള്‍ കുറെ വെള്ളം പുറത്തുപോവും, അത്രേയുള്ളൂ: കെ മുരളീധരന്‍

സിപിഎം വെയ്സ്റ്റുകളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് താന്‍ നേരത്തെ പ്രതികരിച്ചതാണ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

തിരുവനന്തപുരം: കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത് അടഞ്ഞ അധ്യായമെന്ന് കെ മുരളീധരന്‍ എംപി. സിപിഎം വെയ്സ്റ്റുകളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് താന്‍ നേരത്തെ പ്രതികരിച്ചതാണ്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു. 

മുതിര്‍ന്ന നേതാക്കള്‍ ഒന്നൊന്നായി കോണ്‍ഗ്രസ് വിടുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ ടാങ്ക് ഫുള്‍ ആവുമ്പോള്‍ കുറെ വെള്ളം പുറത്തുപോവും എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അതുകൊണ്ട് ടാങ്കിലെ വെള്ളത്തിന് കുറവൊന്നും വരില്ലെന്നും മുരളീധരന്‍ പറഞ്ഞു.
 

Related Article

കെപി അനില്‍ കുമാര്‍ സിപിഎമ്മില്‍; ചുവന്ന ഷാള്‍ അണിയിച്ച് എകെജി സെന്ററില്‍ സ്വീകരണം, അര്‍ഹമായ പരിഗണന കിട്ടുമെന്ന് കോടിയേരി

ഡിസിസി പ്രസിഡന്റ് ആക്കാത്തതിന്റെ നിരാശാബോധം, അനില്‍കുമാറിന്റേത് ഗുരുതര അച്ചടക്കലംഘനം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സുധാകരന്‍

'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല'; 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചെന്ന് കെപി അനില്‍ കുമാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now