ഇങ്ങോട്ടു തല്ലുമ്പോള്‍ കൊള്ളുന്നതല്ല, സെമി കേഡര്‍: കെ മുരളീധരന്‍

ഇങ്ങോട്ട് അടിക്കുമ്പോള്‍ തിരികെ അടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയെന്നു മുരളീധരന്‍

കെ മുരളീധരന്‍/ഫയല്‍
Last Updated :20 January 2024, 8:57 am IST

തിരുവനന്തപുരം: ഇങ്ങോട്ട് തല്ലുമ്പോള്‍ കൊള്ളുന്നതല്ല സെമി കേഡര്‍ എന്ന കെ മുരളീധരന്‍ എംപി. ഇങ്ങോട്ട് അടിക്കുമ്പോള്‍ തിരികെ അടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയെന്നു മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. മരണം നടന്ന അന്ന് രാത്രിയില്‍ 8 സെന്റ് വാങ്ങിയുള്ള ശവസംസ്‌കാരം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും അന്വേഷിക്കണം. കൊലപാതകത്തില്‍ കുറ്റക്കാരായ ആരെ ശിക്ഷിച്ചാലും ഞങ്ങള്‍ക്ക് വിരോധമില്ല, പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

ജനുവരി 10നാണ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ചത്.
 

News Now