കെ സുധാകരന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വിദഗ്ധ പരിശോധന

സുധാകരന്‍ നിലവില്‍ സ്വീകരിക്കുന്ന ചികിത്സാരീതിക്ക് കാര്യമായ മാറ്റം ആദ്യ പരിശോധനകളില്‍ നിര്‍ദേശിച്ചിട്ടില്ല

കെ സുധാകരൻ/ ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:51 pm IST

ന്യൂയോര്‍ക്ക്: കെപിസിസി പ്രസിഡന്റ് കെ സുധാകരന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വിദഗ്ധ പരിശോധന തുടങ്ങി. മസിലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന രോഗാവസ്ഥയ്ക്ക് കെ സുധാകരന്‍ നിലവില്‍ സ്വീകരിക്കുന്ന ചികിത്സാരീതിക്ക് കാര്യമായ മാറ്റം ആദ്യ പരിശോധനകളില്‍ നിര്‍ദേശിച്ചിട്ടില്ല. 

വരും ദിവസങ്ങളില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടക്കും. തുടര്‍ന്ന് മെഡിക്കല്‍ സംഘവുമായുള്ള കൂടിക്കാഴ്ചയും നടക്കും. ചികിത്സയിലും ജീവിതശൈലിയിലും മാറ്റം വേണമോയെന്ന് മയോ ക്ലിനിക്കിലെ പരിശോധനയ്ക്കു ശേഷം തീരുമാനിക്കും. 

നേരത്തെ നിശ്ചയിച്ചതുപോലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഈ മാസം 16 ന് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുല്‍ഗാന്ധിയുടെ നിര്‍ബന്ധം കൂടി കണക്കിലെടുത്താണ് സുധാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ തയ്യാറായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now