എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; ജലീല്‍ മാത്രമല്ല, പിണറായിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്യപങ്കാണുള്ളത്.

കെടി ജലീല്‍ - കെ സുരേന്ദ്രന്‍
Last Updated :20 January 2024, 8:43 am IST
Edited by :migrator

കോഴിക്കോട്: കെടി ജലീലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അനധികൃത നിയമനത്തിന് വേണ്ടി യോ?ഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.  മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്യപങ്കാണുള്ളത്. നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പ്രിന്‍ക്ലര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാല്‍ പിടിക്കപ്പെടുമ്പോള്‍ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്താറുള്ളത്. 

മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീല്‍ രാജിവെച്ചതു കൊണ്ടുമാത്രം ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഇടതു സര്‍ക്കാരിന് സാധിക്കില്ല. ബന്ധുവിനെ നിയമിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലന്‍ ചോദിക്കുന്നത്. ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now