
ഹെലികോപ്റ്ററില്‍ പറക്കാന്‍ കെ സുരേന്ദ്രന് ; രണ്ടു മണ്ഡലങ്ങളില്‍ രണ്ടു ദിവസം വീതം
കോന്നിയിലും മഞ്ചേശ്വരത്തും രണ്ടു ദിവസം വീതം പ്രചാരണം നടത്താനാണ് സുരേന്ദ്രന്റെ തീരുമാനം
തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഇത്തവണ രണ്ട് മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും. സംസ്ഥാനത്തെ രണ്ടറ്റത്തുള്ള മണ്ഡലങ്ങളില്‍ പ്രചാരണത്തിനായി പാര്‍ട്ടി സുരേന്ദ്രന് ഹെലികോപ്റ്ററും അനുവദിച്ചിട്ടുണ്ട്. കോന്നിയിലും മഞ്ചേശ്വരത്തും രണ്ടു ദിവസം വീതം പ്രചാരണം നടത്താനാണ് സുരേന്ദ്രന്റെ തീരുമാനം.
കോന്നി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ സുരേന്ദ്രന് ഇന്നലെ റാന്നി പെരുനാട്ടിലെ സ്വകാര്യ ഹെലിപ്പാഡില്‍ വന്നിറങ്ങി. കോന്നിയിലെ പ്രചാരണത്തിന് ശേഷം മഞ്ചേശ്വരത്തേക്ക് പോകും. അവിടെ രണ്ടു ദിവസം പ്രചാരണം നടത്തിയശേഷം കോന്നിയിലേക്ക് മടങ്ങും. ഇതിനിടെ മറ്റു മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകുമെന്ന് സുരേന്ദ്രന് അറിയിച്ചു.
കഴിഞ്ഞ തവണ കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് 89 വോട്ടിനാണ് മുസ്ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഇത്തവണ മികച്ച പ്രവര്‍ത്തനത്തിലൂടെ മണ്ഡലം പിടിക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍. ശബരിമല പ്രക്ഷോഭങ്ങളിലൂടെ ബിജെപിക്ക് വേരോട്ടം കിട്ടിയ മണ്ഡലമാണ് കോന്നി. ശബരിമല സമരങ്ങള്‍ക്ക് മുന്നില്‍ നിന്ന പ്രതിച്ഛായ കോന്നിയില്‍ വോട്ടാക്കി മാറ്റാനാകുമെന്ന് കെ സുരേന്ദ്രന് കണക്കുകൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും



