
വികസനപദ്ധതികളുടെ പേരില്‍ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു; വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്
വര്‍ഷങ്ങളായി തലസ്ഥാനത്തെ റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതികളില്‍ വലിയ വീഴ്ചയെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് എംഎല്‍എ. വര്‍ഷങ്ങളായി തലസ്ഥാനത്തെ റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്. വികസനപദ്ധതികളുടെ പേരില്‍ തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നും, മേയറെ വേദിയിലിരുത്തി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അത് സഞ്ചാരയോഗ്യമാക്കേണ്ടതായിട്ടുണ്ട്. ഓടകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രണ്ടു മൂന്നു പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്.
അതു നഗരസഭയുടെ പോരായ്മയാണെന്ന് പറയുന്നില്ല. പക്ഷെ പോരായ്മയുണ്ടെന്നത് സത്യമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ യാത്ര തന്നെ അസാധ്യമാക്കുന്ന തരത്തില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തിലുണ്ട്.
ഇതൊക്കെ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കൂട്ടായി ആലോചിച്ച് ചെയ്തു തീര്‍ക്കേണ്ട കാര്യമാണ്. അമൃത് പദ്ധതിയും സ്മാര്‍ട്ട് പദ്ധതിയുടേയും തീവ്രത വര്‍ധിപ്പിച്ച് വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തികരിക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. ചില പദ്ധതികള്‍ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും വികസന സെമിനാറില്‍ കടകംപള്ളി സുരേന്ദ്രന് വിമര്‍ശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

Related News


ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ; ഇ-കോമേഴ്സ് സൈറ്റുകളുടെ പേരില്‍ വ്യാജ ഓഫറുകള്‍, പൊലീസ് മുന്നറിയിപ്പ്

'ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി'

